*തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിൽ നിറപുത്തരി*
തലശ്ശേരി : തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിൽ കർക്കടക നിറപുത്തരി ആഘോഷിച്ചു. ക്ഷേത്രം പാട്ടാളി വിജയകൃഷ്ണൻ ക്ഷേത്രമണ്ഡപത്തിൽ എത്തിച്ച കതിർ ക്ഷേത്രം ഊഴക്കാരൻ രാജീവ് മുസത് വാദ്യാഘോഷത്തോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം മേൽശാന്തി ശിവദാസ് മധുരംപാടി ക്ഷേത്ര മുഖമണ്ഡപത്തിൽ കതിർപൂജിച്ച് നിറനടത്തി ഭക്തർക്ക് നൽകി.
Post a Comment