കരുണ അസ്സോസിയേഷൻ മാഹിയുടെ വാർഡ് തല മീറ്റിംഗ് നടന്നു*
മാഹി: ഭിന്നശേഷിക്കാരുടെ സംഘടനയായ കരുണ അസ്സോസിയേഷൻ മാഹിയുടെ വാർഡ് തലമീറ്റിംഗ് മാഹി ശ്രീനാരായണ ബി എഡ് കോളേജിൽ വെച്ച് നടന്നു
മാഹിയിലെ മഞ്ചക്കൽ,പൂഴിത്തല, വളവിൽ , ചൂടിക്കോട്ട എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരുടെ മീറ്റിംഗാണ് നടന്നത്
കരുണ അസ്സോസിയേഷൻ പ്രസിഡണ്ട് സുരേഷ് ബാബുവിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സുജിൻ ഓർക്കാട്ടേരി മോട്ടിവേഷൻ ക്ളാസെടുത്തു
സെക്രട്ടറിമാരായ ശിവൻ തിരുവങ്ങാട്, എം ടി സജീർ , വൈസ് പ്രസിഡണ്ട് രതി കോട്ടായി എന്നിവർ സംസാരിച്ചു
പി കെ നസ്റത്ത് , എം പി ഷാജഹാൻ ,സുരേന്ദ്രൻ കെ പി എന്നിവർ നേതൃത്വം നല്കി






Post a Comment