*ലൂണാമൂവാസ് പെയിന്റിങ്ങ് മത്സരം പ്രശസ്ത ചിത്രകാരൻ എബി എൻ ജോസഫ് ഉത്ഘാടനം ചെയ്തു*.
മാഹി ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ലൂണാമൂവാസ് പെയിന്റിങ്ങ് മത്സരം പ്രശസ്ത ചിത്രക്കാരനും കേരള ലളിതകലാ അക്കാഡമി വൈസ് ചെയർമാനുമായ എബി എൻ ജോസഫ് ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഇൻ ചാർജ് ഡോക്ടർ കെ വി ദീപ്തി അധ്യക്ഷത വഹിച്ചു.
മാഹി co op കോളേജ് പ്രസിഡന്റ് സജിത്ത് നാരായണൻ മുഖ്യഭാഷണം നടത്തി.
ചലച്ചിത്രപിന്നണി ഗായകൻ എം മുസ്തഫ, കോളേജ് വൈസ് പ്രസിഡന്റ് എം കെ ശ്രീജേഷ്, കോളജ് ഡയറക്ടർ കെ ഷാജേഷ് എന്നിവർ സംസാരിച്ചു.
പെൻസിൽ ഡ്രോയിംങ് (എൽ.പി, യു.പി), വാട്ടർ കളറിങ് (എച്ച്.എസ്. എച്ച്.എസ്.എസ്) വിഭാഗങ്ങളിലായി നൂറുകണക്കിന് മത്സരാർത്ഥികൾ പങ്കെടുത്തു.
പ്രോഗ്രാം കൺവീനവർ കെ അഞ്ജിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി വി രജീഷ് നന്ദിയും പറഞ്ഞു.
27ന് നടക്കുന്ന ബഹിരാകാശ ഐഡിയത്തോണിൽ വിദ്യാർഥികൾക്ക് തങ്ങളുടെ യഥാർഥവും ക്രിയാത്മകവുമായ ആശയങ്ങൾ അവത രിപ്പിക്കാനാകും.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000, 1000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും.

Post a Comment