ഭാരതീയ ജനത പാർട്ടി മാഹി മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ,
ഭാരതീയ ജനത പാർട്ടി മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ, വർക്ക് ഷോപ്പ് ചാലക്കര റോയൽ കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മാഹി ഇൻ ചാർജ് എസ് രവിചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എ ദിനേശൻ അധ്യക്ഷത വഹിച്ചു, മഹിളാമോർച്ച മാഹി മണ്ഡലം പ്രസിഡണ്ട് അർച്ചന ആലക്കൽ ജനറൽ സെക്രട്ടറിമാരായ പ്രബീഷ് കുമാർ പി മഗിനേഷ് മഠത്തിൽ, വൈസ് പ്രസിഡണ്ട് മാരായ ത്രിജേഷ് കുമാർ, ഷാജി, പനത്തറ ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രജീഷ് കെ, സുരേഷ് ബാബു, വി മധു, ജയചന്ദ്രൻ, എന്നിവർ സംസാരിച്ചു, ശക്തി കേന്ദ്ര ബൂത്ത് ചുമതല വച്ചിരുന്ന പ്രവർത്തകർക്ക് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനെക്കുറിച്ചും ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ചും ഡിസ്പ്ലേ സഹിതം ഡെമോൺസ്ട്രേഷനും ക്ലാസും നടന്നു സെപ്റ്റംബർ ഒന്നു മുതൽ ഭാരതത്തിൽ ഉടനീളം പുതിയ മെമ്പർഷിപ്പ് വിതരണം ആരംഭിക്കുമെന്നും പുതുച്ചേരി സംസ്ഥാനത്ത് രണ്ട് ലക്ഷം മെമ്പർഷിപ്പ് വിതരണം ചെയ്യും എന്നും അതിന്റെ ഭാഗമായി മാഹിയിൽ 6500 മെമ്പർമാരെ ചേർക്കുമെന്നും ബിജെപി മണ്ഡലംപ്രസിഡണ്ട് അങ്കവളപ്പിൽ ദിനേശൻ പറഞ്ഞു.

Post a Comment