o അഴീക്കൽ ശ്രീനാരായണ മഠത്തിൽ ഗുരുമണ്ഡപം സമർപ്പിച്ചു
Latest News


 

അഴീക്കൽ ശ്രീനാരായണ മഠത്തിൽ ഗുരുമണ്ഡപം സമർപ്പിച്ചു

 അഴീക്കൽ ശ്രീനാരായണ മഠത്തിൽ ഗുരുമണ്ഡപം സമർപ്പിച്ചു



ന്യൂമാഹി: അഴീക്കൽ ശ്രീനാരായണമഠത്തിൽ നടന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച ഗുരുമണ്ഡപം സമർപ്പിച്ചു. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ വിനു ശാന്തി കാർമ്മികത്വം വഹിച്ചു. ജ്ഞാനോദയ യോഗം പ്രസിഡൻ്റ് അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നവീകരണ കമ്മിറ്റി ചെയർമാൻ എൻ.പി.ശശിധരൻ അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ അനുഗ്രഹ ഭാഷണം നടത്തി. ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ പുരോഗതിയിൽ ഗണ്യമായ പങ്ക് വഹിച്ച കെ.ടി.പ്രദീപ് കുമാറിൻ്റെ ഛായാചിത്രം മാഹി നഗരസഭാ മുൻ വൈസ് ചെയർമാൻ അനാഛാദനം ചെയ്തു. കെ.സി.സുനിൽ, അനീഷ് കൊളവട്ടത്ത് എന്നിവർ പ്രസംഗിച്ചു. ഗാനസന്ധ്യയും മറ്റു കലാപരിപാടികളുമുണ്ടായി.


അഴീക്കൽ ശ്രീനാരായണമഠത്തിൽ

19നും 20നും ചതയദിനാഘോഷ പരിപാടികൾ നടക്കും. ഗുരുപൂജ, പതാക ഉയർത്തൽ, ദീപാലങ്കാരം, ഭജന, 20 ന് സമൂഹപ്രാർഥന, ഗുരുപൂജ, സമൂഹസദ്യ എന്നിവ നടക്കും.

Post a Comment

Previous Post Next Post