o അവഗണനക്കെതിരെ ജനശബ്ദം പ്രക്ഷോഭത്തിലേക്ക്
Latest News


 

അവഗണനക്കെതിരെ ജനശബ്ദം പ്രക്ഷോഭത്തിലേക്ക്

 അവഗണനക്കെതിരെ ജനശബ്ദം പ്രക്ഷോഭത്തിലേക്ക്



മാഹി: പാതിവഴിയിൽ നിർമ്മാണം നിലച്ചുപോയ വൻ പദ്ധതികളായ മത്സ്യബന്ധന തുറമുഖം, പുഴയോര നടപ്പാത, ഇൻഡോർ സ്റ്റേഡിയം, ട്രോമകെയർ യുണിറ്റ് എന്നിവ ഉടൻ പൂർത്തീകരിക്കുക, എട്ട് വർഷമായി നടക്കാത്ത മുൻസിപ്പാൽ -പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുക, വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ഒഴിവുള്ള മുഴുവൻ തസ്തികകളിലും നിയമനം നടത്തുക, സർക്കാർ ഓഫീസുകളിലെ അഴിമതിക്കറുതി വരുത്തു ക , തെരുവ് പട്ടികളെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി നടത്താനിരിക്കുന്ന ജനകിയ പ്രക്ഷോഭങ്ങളുടെ മുന്നോടിയായി ആഗസ്ത് 13 ന് വൈ: 3 മണി മുതൽ മാഹി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്താൻ ജനശബ്ദം മാഹി പ്രവർത്തക സമിതി തീരുമാനിച്ചു. ഇതേ ആവശ്യങ്ങളുയർത്തി 23 ന് പുതുച്ചേരിലഫ്: ഗവർണ്ണർ, മുഖ്യമന്ത്രി എന്നിവരെ നേരിൽക്കണ്ട് നിവേദനം നൽകാനും തീരുമാനിച്ചു.

പ്രസിഡണ്ട് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. റഫീഖ്, ടി.എം.സുധാകരൻ, ദാസൻ കാണി,ഷാജി പിണക്കാട്ട്, ടി.എ. ലതീപ് , ജസീമ മുസ്തഫ, സതീ ശങ്കർ ,സുരേഷ് പന്തക്കൽ, ഷൈജ പാറക്കൽ, ഷിബു കാളാണ്ടിയിൽ,

 മർസീന,ശ്രീധരൻ മാസ്റ്റർ, റോജ പന്തക്കൽ സംസാരിച്ചു.

Post a Comment

Previous Post Next Post