ദേശീയ പാതയോരത്തെ നടപ്പാതയിലെ സ്ലാബ് തകർന്നു
മാഹി: ദേശീയ പാതയോരത്തെ നടപ്പാതയിലെ സ്ലാബ് തകർന്നു. മാഹി ഫിഷറീസ് വകുപ്പിന്റെ മുൻപിലായുള്ള റോഡിലെ നടപ്പാതയിലെ സ്ലാബാണ് തകർന്നത്. ഇവിടെ സ്ലാബിലേക്ക് കയറ്റി വാഹനങ്ങൾ നിർത്തുകയും ലോഡ് ഇറക്കുന്നതായി പരാതി ഉണ്ടായിട്ടുണ്ട്. തകർന്ന സ്ലാബ് പെട്ടെന്ന് കാണാൻ സാധിക്കാത്ത രീതിയിൽ വരുന്ന കാൽനട യാത്രക്കാരുടെ കാല് സ്ലാബിൽ കുടുങ്ങി അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. എത്രയും പെട്ടെന്ന് പുതിയ സ്ലാബ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment