ഉന്നത വിജയികളെ എം. എം. അലുംനി അനുമോദിക്കുന്നു.
മാഹി : ന്യൂ മാഹി എം. എം ഹയർ സെക്കണ്ടറി സ്കൂൾ പൂർവവിദ്യാർത്ഥി സംഘടനയായ എം എം അലുംനി അസോസിയേഷൻ അനുമോദന സായാഹ്നം സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് പതിനൊന്ന്
ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കലാ ഗ്രാമത്തിൽ നടക്കുന്ന അനുമോദ ചടങ്ങ് തലശ്ശേരി ഗവണ്മെന്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എ. വത്സലൻ ഉത്ഘാടനം ചെയ്യും. പ്രമുഖ പ്രവാസി വ്യവസായി സുൽഫിക്കർ മയിലക്കര പുരസ്‌ക്കാര സമർപ്പണം നടത്തും. മഹമൂദ് പെരിങ്ങാടി, അബ്ദുൽ റഹീം ടി. സി എന്നിവർ ആശംസകൾ അർപ്പിക്കും.
എം. എം ഹൈ സ്കൂളിൽ നിന്നും എസ്. എസ്. എൽ സി,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുപ്പത്തിനാല് വിദ്യാർത്ഥി പ്രതിഭകളെയാണ് കാഷ് അവാർഡും ഉപഹാരവും നൽകി അനുമോദിക്കുന്നത്

Post a Comment