*കെ. അനിൽകുമാറിനെ അനുസ്മരിച്ചു*
ന്യൂ മാഹി : ഏടന്നൂർ ടാഗോർ വായനശാലയുടെ ആഭിമുഖ്യത്തിൽ മുൻ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും വായനശാലയുടെ പ്രസിഡൻ്റുമായിരുന്ന കെ. അനിൽകുമാറിൻ്റെ മൂന്നാം ചരവാർഷികം ആചരിച്ചു. ഏടന്നൂർ ശ്രീനാരായണ മഠം ഹാളിൽ വെച്ച് നടന്ന അനുസ്മരണ യോഗം തലശ്ശേരി സഹകരണ ആശുപത്രി പ്രസിഡൻ്റ് എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്തിൻ്റെ വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, സിപിഐഎം ന്യൂ മാഹി ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അനിൽകുമാർ പുന്നോൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, ടാഗോർ വായനശാലയുടെ പ്രസിഡൻ്റ് എന്നീ ചുമതലകൾ നിർവ്വഹിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിലായിരുന്നു 2021 ആഗസ്റ്റ് 30 ന് മരണപ്പെട്ടത്. ചടങ്ങിൽ വായനശാല പ്രസിഡൻ്റ് എസ്.കെ. വിജയൻ അധ്യക്ഷത വഹിച്ചു. അർജുൻ പവിത്രൻ, കെ.പി. പ്രഭാകരൻ, സി.പി. സുധീർ എന്നിവർ സംസാരിച്ചു. പരിപാടിയിൽ വെച്ച് വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ചിത്ര രചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പി.പി. രഞ്ചിത്ത് സ്വാഗതവും പി.പി. അജയകുമാർ നന്ദിയും പറഞ്ഞു.

Post a Comment