*സ്വാതന്ത്രത്തിന്റെ എഴുപത്തി എട്ടാം വാർഷികത്തിൽ കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കാൻ കേശദാനം ചെയ്തു.*
*മാഹി : എഴുപത്തി എട്ടാമത് സ്വാതന്ത്ര ദിനത്തിന്റെയും, ലോക അവയവദാനത്തിന്റെയും ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് രക്തദാന, അവയവദാന ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു.*
*ബോധവൽക്കരണ ക്ലാസ്സുകളുടെ കോഡിനേഷൻ കമ്മിറ്റിയുടെ ആലോചനയോഗം ഹോട്ടൽ തീർത്ഥ ഇന്റർനാഷണിൽ വെച്ച് നടന്നു. മരണശേഷം സ്വന്തം ശരീരം പരിയാരം മെഡിക്കൽ കോളേജിലേക്ക് സമ്മതപത്രം എഴുതി നൽകിയ എഴുത്തുകാരിയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകയും, കേരള നദീജല സംരക്ഷണ സമിതി വൈസ് ചെയർ പേഴ്സനുമായ ശ്രീമതി :സി കെ രാജലക്ഷ്മി തന്റെ മുടി മുറിച്ച് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. മാഹി സഹകര ബാങ്ക് തൊഴിലാളി യൂനിയൻ പ്രസിഡന്റും ബി ഡി കെ തലശ്ശേരി താലൂക്ക് കേശദാന കോർഡിനേറ്ററുമായ ഒ പി പ്രശാന്ത് വിഗ്ഗ് നിർമിക്കാനുള്ള മുടി ഏറ്റുവാങ്ങി. ബി ഡി കെ മുൻ സിക്രട്ടറി നിഖിൽ രവീന്ദ്രൻ സ്വാഗതം പറഞ ചടങ്ങിൽ, പ്രസിഡന്റ് പി പി റിയാസ് വട്ടക്കാരി കൈതാൽ അദ്ധ്യക്ഷത വഹിച്ചു. രജീഷ് കാരായി നന്ദി പറഞ്ഞു.*
*പരിപാടിയിൽ മാഹി പാറക്കൽ വി പി ഹൗസിലെ രജീഷ് പത്മനാഭന്റെയും നിമിഷയുടെയും മകൾ സാക്ഷ്യ രജീഷ് കേശദാനം ചെയ്തു. മാഹി ശ്രീധരൻ ഗുരിക്കൾ കളരി സംഘത്തിലെ വിദ്യാർത്ഥിനിയും, ഒഞ്ചിയം തട്ടോളിക്കര ഗവ: യു പി സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയുമാണ് സാക്ഷ്യ രജീഷ്*
*ഈസ്റ്റ് പള്ളൂർ അഞ്ചുകണ്ടി സൗപർണികയിൽ താമസിക്കുന്ന സോഫ്റ്റ്‌വേർ എഞ്ചിനിയർ അഭിനന്ദ് പ്രേമനും കേശദാനം ചെയ്തു.*
*ഉറ്റവരും ഉടയവരും ഉണ്ടായിട്ടും ആരുമില്ലാത്തവരെ പോലെ ജീവിക്കേണ്ടി വരുന്നവർക്ക് നിയമ സംരക്ഷണം ലഭിക്കുവാൻ വേണ്ട നിയമം സഹായം നൽകുക എന്ന രീതിൽ"തണൽ തേടുന്ന പക്ഷികൾ" എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ചു. വിപുലമായ കമ്മിറ്റി വിളിക്കുന്നതിന് മുൻപ് അധികാരികമുടെയും, അഭിഭാഷകരുടെയും അഭിപ്രായങ്ങൾ തേടാൻ സി കെ രാജലക്ഷ്മിയേയും, പി പി റിയാസ് വട്ടക്കാരി കൈതാലിനെയും ചുമതലപ്പെടുത്തി.*

Post a Comment