*ചതയ ദിനാഘോഷത്തിനു തുടക്കമായി!*
മാഹി:ചെമ്പ്ര ശ്രീ.നാരായണ മഠം ചതയ ദിനാഘോഷത്തിനു തുടക്കമായി.
മഠത്തിൻ്റെ എഴുപതാം വാർഷികം പ്രമാണിച്ച് ആഗസ്റ്റ് 19, 20 തിയ്യതികളിൽ ഗംഭീരമായ പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
ആഘോഷത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം തലശ്ശേരി ജ്ഞാനോദയം പ്രസിഡണ്ട് അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു.
മഠം പ്രസിഡണ്ട് എ-കരുണാകരൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കാലടി സർവ്വകലാശാലയിലെ പ്രൊഫസർ അമൽ. സി. രാജൻ മുഖ്യഭാഷണം നടത്തി. ശ്രീ നാരായണ ഗുരുവും തലശ്ശേരിയും തമ്മിലുള്ള ബന്ധത്തിൻ്റെ ചരിത്ര പശ്ചാത്തലവും അതിൻ്റെ ഫലമായുണ്ടായ സ്വാധീനങ്ങളും പ്രഭാഷണത്തിലൂടെ അദ്ദേഹം വിശദമാക്കി
വയനാടു ദുരന്തത്തിൽ മൺമറഞ്ഞവർക്ക് ആദരാഞ്ജലിയർപ്പിച്ചു കൊണ്ട് ആരംഭിച്ച ചടങ്ങിൽ മൺമറഞ്ഞുപോയ മഠം സ്ഥാപക ഡയറക്ടർ ബോർഡ് മെമ്പർമാരെയും പൂർവ്വകാല പ്രവർത്തകരെയും അനുസ്മരിച്ചു.
സി. പി. അനിൽ അനുസ്മരണ പ്രഭാഷണം നടത്തി.
ഏറ്റവും മികച്ച ബാലനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ തെന്നൽ എന്ന ബാല താരത്തെ ഉപഹാരം നല്കി അനുമോദിച്ചു.
ചലച്ചിത്ര പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ, സിസ്റ്റർ മതലായി മേരി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
എ.പി.ദിവ്യ സ്വാഗതവും എം.സുരേഷ് ബാബു നന്ദിയും പറഞ്ഞു.
തുടർന്ന് ദേശവാസികളവതരിപ്പിച്ച കലാവിരുന്നുണ്ടായി.
റംഷി പട്ടുവം നയിച്ച 'പാട്ടുറവ ' സംഗീത പരിപാടി ചതയ ദിനാഘോഷത്തിനു മാറ്റു കൂട്ടി.
ചതയ ദിനം രാവിലെ ഗുരുപൂജയും ദേശവാസികളുടെ സംഗീത വിരുന്നും ഉണ്ടാകും.
ഉച്ചക്കു നടക്കുന്ന സമൂഹസദ്യയോടെ പരിപാടികൾ പര്യവസാനിക്കും -

Post a Comment