*ഗവ: സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു.*
മാഹി : ഗവ: സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡി യോഗം പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ: ഹൈസ്കൂളിൽ വച്ച് നടത്തി.
സംഘടനയുടെ മുൻ പ്രസിഡൻ്റും സാമൂഹിക സാംസകാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായ സി.എച്ച് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
സംഘടന പ്രസിഡൻ്റ് പി. യതീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എ അജിത് പ്രസാദ് വാർഷിക റിപ്പോർട്ടും, ട്രഷറർ പി.കെ സതീഷ് കുമാർ വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു.
മയ്യഴി വിദ്യഭ്യാസ മേഖല നേരിടുന്ന നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്തു. ചർച്ചയിൽ
കെ ജവഹർ , കെ വിദ്യ, സീനത്ത് , കെ ഷിമ്ന, കെ കെ സ്നേഹപ്രഭ , പി മേഘന , സ്വപ്ന മോഹനൻ, ടി സുമതി , പി ശ്രീകല എന്നിവർ പങ്കെടുത്തു.
ഹിന്ദി ഭാഷാ വിഷയത്തിൽ നേരിടുന്ന പ്രശ്നത്തെ കുറിച്ച് കെ പി സുജീന്ദ്രൻ പ്രമേയം അവതരിപ്പിച്ചു.
ആദ്യ ഘട്ടമെന്ന നിലയിൽ പ്രശ്ന പരിഹാരത്തിനായി സംഘടനയുടെ പ്രതിനിധി സംഘം എത്രയും പെട്ടെന്ന് തന്നെ വിദ്യാഭ്യാസ ഡയറക്ടറെ കാണുവാനും തീരുമാനിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡണ്ട് പി യതീന്ദ്രൻ , വൈസ് പ്രസിഡണ്ടുമാർ
കെ കെ സനൽ കുമാർ , സാജിതാ ഭാസ്കർ ,
കെ പി സുജീന്ദ്രൻ ,
ജനറൽ സെക്രട്ടറി
എ അജിത് പ്രസാദ് , ജോയൻറ് സെക്രട്ടറിമാർ
കെ വി മുരളീധരൻ ,
കെ കെ സ്നേഹപ്രഭ , സി വി നിഷിത കുമാരി , ട്രഷറർ പി കെ സതീഷ് കുമാർ എന്നിവരെ തെരഞ്ഞെടുത്തു.
കെ. വി മുരളീധരൻ , പി. ശശികുമാർ എന്നിവർ ആശംസ നേർന്നു.
സാജിതാ ഭാസ്കർ സ്വാഗതവുംസി വി നിശിത കുമാരി നന്ദിയും പറഞ്ഞു.

Post a Comment