o കർക്കിടക വാവ് ബലിതർപ്പണം നടന്നു
Latest News


 

കർക്കിടക വാവ് ബലിതർപ്പണം നടന്നു

 *ചോമ്പാല ആവിക്കര കടപ്പുറത്ത് കർക്കിടക വാവ് ബലിതർപ്പണം നടന്നു* 



മുക്കാളി :ചോമ്പാല കേന്ദ്രമായി പ്രവർത്തിക്കുന്ന ആവിക്കര കുരുക്ഷേത്ര ഗ്രാമസേവാസമിതിയുടെ നേതൃത്വത്തിൽ ആവിക്കര കടപ്പുറത്ത് ആയിരക്കണക്കിന് ഭക്തർ ബലിതർപ്പണം നടത്തി


  ബലിതർപ്പണ ചടങ്ങുകൾക്ക് പ്രമുഖ പുരോഹിതൻ തിരുവള്ളൂർ സോമൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു



പുലർച്ചെ നാലുമണിയോടെ ആരംഭിച്ച് 11.30വരെ നീണ്ട കർമ്മങ്ങളിൽ 2500ലധികം പേർ പങ്കെടുത്തു



  ഒരേസമയം 350 ഓളം പേരാണ്  ബലിതർപ്പണം നടത്തിയത്

അനിൽകുമാർ വി പി, പ്രകാശൻ വി കെ , അരുൺ വി കെ , വിപുൽലാൽ വികെ, സുബിൻ കെ, ഷിജു കെ എന്നിവർ നേതൃത്വം നല്കി



Post a Comment

Previous Post Next Post