o തെരുവുനായ ആക്രമണം പരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ റീജ്യനൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് നിവേദനം നൽകി*
Latest News


 

തെരുവുനായ ആക്രമണം പരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ റീജ്യനൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് നിവേദനം നൽകി*

 *തെരുവുനായ ആക്രമണം പരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ റീജ്യനൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് നിവേദനം നൽകി*



 മാഹി, സെമിത്തേരി റോഡിൽ തെരുവുനായ ആക്രമണം രൂക്ഷമായതിനാൽ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഈ വഴിയുള്ള യാത്ര ദുസ്സഹമായതിനാലാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി കേന്ദ്രത്തിലെ വിദ്യാർത്ഥികൾ മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകിയത്.


 എൽപി സ്കൂൾ വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിന് വിദ്യാർത്ഥികൾ ദിവസവും സഞ്ചരിക്കുന്ന ഈ വഴിയിൽ തെരുവുനായ്ക്കൾ കൂട്ടംചേർന്ന് ആക്രമിക്കുന്നത് പതിവായിട്ടുണ്ട്. ഇന്നലെ കമ്മ്യൂണിറ്റി കോളേജ് പ്രിൻസിപ്പലിന് കടിയേറ്റ് ചികിത്സ തേടിയിരുന്നു.

പ്രശ്നത്തിന് പരിഹാരമാവാത്തതിനാൽ ഭീതിയിലാണ് വിദ്യാർത്ഥികളും പ്രദേശവാസികളും.

Post a Comment

Previous Post Next Post