o *മലിനജല ടാങ്ക് തുറന്നിട്ട നിലയിൽ*
Latest News


 

*മലിനജല ടാങ്ക് തുറന്നിട്ട നിലയിൽ*

 *മലിനജല ടാങ്ക് തുറന്നിട്ട നിലയിൽ*



മാഹി: മാഹി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കാൻ്റീനിൻ്റെ പിറക് ഭാഗത്തെ മലിനജല ടാങ്കിൻ്റെ ഒരു ഭാഗമാണ് തുറന്നിട്ട നിലയിലുള്ളത്.


സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും, പൊതുജനങ്ങളുമടക്കം നിരവധി പേർ ഭക്ഷണം കഴിക്കാനെത്തുന്ന കാൻ്റീനിനോട് ചേർന്നാണ് ഇത്തരമൊരു കാഴ്ച്ചയുള്ളത്


മഴക്കാലമായതിനാൽ  കൊതുകുകൾ മുട്ടയിട്ട് പെരുകി ഡെങ്കി മലേറിയ പോലുള്ള സാംക്രമിക രോഗങ്ങൾ പടരാൻ സാഹചര്യമൊരുക്കിയേക്കാമെന്ന ആശങ്കയുള്ളതിനാൽ ആരോഗ്യ വകുപ്പ് ഇടപെട്ട് മലിനജല ടാങ്ക് അടിയന്തിരമായി മൂടാനുള്ള നടപടിയെടുക്കണമെന്ന് പൊതു പ്രവർത്തകർ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post