നെല്ലാച്ചേരി സ്കൂള്‍ കെട്ടിടം, കിച്ചണ്‍ കം സ്റ്റോര്‍ റും , സ്കൂള്‍ റോഡ് ഉദ്ഘാടനം
ഒഞ്ചിയം : നെല്ലാച്ചേരി സ്കൂള്‍ പുതിയ കെട്ടിടം ഓണ്‍ലൈന്‍ വഴി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ കെ.കെ.രമ എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ചു. കിച്ചണ്‍ കം സ്റ്റോര്‍ റും , സ്കൂള്‍ റോഡ് എന്നീ ഉദ്ഘാടനം കെ.കെ.രമ നിര്‍വ്വഹിച്ചു . റോഡിന് വേണ്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയ പൂര്‍വ്വ വിദ്യാര്‍ത്ഥി തേജശ്രീ , പൂര്‍വ്വ അധ്യാപകര്‍ ,മികച്ച വിജയികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി.മിനിക , ചോമ്പാല എ.ഇ.ഒ.സ്വപ്ന ജൂലിയറ്റ് , ടി.കെ.രാമകൃഷ്ണന്‍ , പി.പി.മഹിത , ജി.രതീഷ് , ടി.എന്‍.റഫീഖ് , എ.കെ.ബാലകൃഷ്ണന്‍ , വി.കെ.വിശ്വന്‍ , പി.കെ.കുഞ്ഞിക്കണ്ണന്‍ , എം.കെ.യൂസഫ് ഹാജി , സി.കെ.ഹരിദാസന്‍ , ജിതിന്‍ പ്രേം , ടി.എന്‍.കെ.ശശീന്ദ്രന്‍ , തൈക്കണ്ടി സുരേന്ദ്രന്‍ , കെ.കെ.ഹംസ ഹാജി , കെ.കെ.ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വേദിയില്‍ വിവിധ കാലാപരിപാടികള്‍ അരങ്ങേറി.

Post a Comment