*കെ. കെ മനോജ് അനുസ്മരണം*.
മാഹി:ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒമ്പതാം വാർഡ് കമിറ്റിയുടെ നേതൃതത്തിൽ കോൺഗ്രസ് വാർഡ് ജനറൽ സെക്രട്ടറിയും, സാമൂഹിക സംസ്ക്കാരിക പ്രവർത്തകനും ആയിരുന്ന കെ.കെ. മനോജിന്റെ രണ്ടാം ചരമ വാർഷികം ആചരിച്ചു.
പ്രവർത്തകർ മനോജിന്റെ സ്വവസതിയിൽ എത്തി ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം വാർഡ് പ്രസിഡന്റ് പത്മലായം പദ്മനാഭന്റെ അധ്യക്ഷതയിൽ മാഹി ബ്ലോക്ക് പ്രസിഡന്റ് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.പി. വിനോദ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സത്യൻ കോളോത്ത്, കെ സുരേഷ്, കെ ഹരീന്ദ്രൻ ,പി.ടി.സി ശോഭ , സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ് എം.കെ, അലി അക്ബർ ഹാഷിം, പൊത്തങ്ങാട്ട് രാഘവൻ , കെ.വി ഹരീന്ദ്രൻ ,കെ.എം പവിത്രൻ ,കെ.വി പ്രമോദ് എന്നിവർ സംസാരിച്ചു. ഉത്തമൻ തിട്ടയിൽ, സതീശൻ തെക്കയിൽ , ജിജേഷ് കുമാർ ചാമേരി, ജിതേഷ് വാഴയിൽ, കെ.വി സന്ദീപ് എന്നിവർ നേതൃത്വം നൽകി.

Post a Comment