o അശണരർക്ക് താങ്ങാവുക. മുനവ്വറലി തങ്ങൾ
Latest News


 

അശണരർക്ക് താങ്ങാവുക. മുനവ്വറലി തങ്ങൾ

 അശണരർക്ക് താങ്ങാവുക. മുനവ്വറലി തങ്ങൾ .




അഴിയൂർ : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്വതന്ത്ര ഇന്ത്യയിൽ രൂപീകൃതമായത് മുതൽ രാഷ്ട്രീയ പ്രവർത്തനങ്ങളോടപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും , രാജ്യത്തിലെ അശരണർക്കും , ആലംബഹീനർക്കും അർഹമായ സഹായങ്ങൾ ചെയ്തു വരുന്ന പ്രസ്ഥാനമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ഇനി അങ്ങോട്ടും രാഷ്ട്രീയ പ്രവർത്തന ങ്ങോള ടപ്പം ഇത്തരം വിഭാഗത്തെ ചേർത്തുപിടിച്ച് മുന്നോട്ട് പോകണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മുക്കാളി ടൗൺ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖ പ്രസിഡണ്ട് ഖാദർ ഏറാമല അദ്യക്ഷത വഹിച്ചു.എം.സി. വടകര, ഒ.കെ. കുഞ്ഞബ്ദുള മാസ്റ്റർ , പ്രൊ: പാമ്പള്ളി മഹമൂദ്, യു.എ. റഹീം, ഇ.ടി. അയ്യൂബ്, കാസിം നെല്ലോളി, പി.പി.ഇസ്മായിൽ, കെ. അൻവർ ഹാജി, വി.പി.അശ്റഫ് ,എം. അലി, മുഹമദ് ഇഫ്ത്തിയാസ് സംസാരിച്ചു. ഹാരിസ് മുക്കാളി സ്വാഗതവും, സലാഹുദ്ദിൻ അയ്യൂബി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post