o മുഖ്യമന്ത്രിയുമായി മുസ്ലിം ലിഗ് നേതാക്കൾ ചർച്ച നടത്തി*
Latest News


 

മുഖ്യമന്ത്രിയുമായി മുസ്ലിം ലിഗ് നേതാക്കൾ ചർച്ച നടത്തി*


മുഖ്യമന്ത്രിയുമായി മുസ്ലിം ലിഗ് നേതാക്കൾ ചർച്ച നടത്തി*




 *മാഹി ഗവൺമെൻറ് വിദ്യാലയങ്ങളിളെ സ്കൂൾ സമയമാറ്റം, അദ്ധ്യാപക ഒഴിവുകൾ മുഖ്യമന്ത്രിയുമായി മുസ്ലിം ലിഗ് നേതാക്കൾ ചർച്ച നടത്തി*


*മദ്രസ്സാ പഠനത്തെ സാരമായി ബാധിക്കും മുസ്ലിം ലീഗ്*


പുതുച്ചേരി സംസ്ഥാന സ്കൂൾ സമയമാറ്റം 

പരിശകരിച്ച് കൊണ്ട് വിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പ് മാഹിയിലെ കുട്ടികളുടെ മദ്രസ്സ പഠനം അവതാളത്തിലാക്കും


മുമ്പ് ക്ലാസ്സ് നടന്നിരുന്നത് രാവിലെ 

ഒൻപതരമണിക്കായിരുന്നു

പുതിയ പരിഷ്കരിച്ച സമയക്രമം അനുസരിച്ച് രാവിലെ 9 മണിക്കാണ് ക്ലാസ്സ് തുടങ്ങുന്നത്


ഇത് കാരണം മാഹിയിലെ മുസ്ലിം കുട്ടികൾക്ക് വെള്ളിയാഴ്ച ജുമാ നമസ്കാരം പോലും ലഭിക്കാതെ വരും


സംസ്ഥാനത്ത് സി.ബി.എസ്.ഇ സിലബസ് നടപ്പിലായതോടെ പുതുക്കിയ വിദ്യാഭ്യാസ കലണ്ടർ അംഗീകരിച്ചിരിക്കുകയണ്


പല തസ്തകകളിലും അദ്ധ്യാപകരില്ലാതെ വിദ്യാർത്ഥികൾക്ക് പഠനം തന്നെ മടങ്ങി കിടക്കുന്ന സാഹചര്യമാണുള്ളത്


ഹിന്ദി, അറബിക് ഭാഷാ അദ്ധ്യാപകരായി വളരെ ചുരുക്കം ചില അദ്ധ്യാപകർ മാത്രമെ ഉള്ളൂ


ഈ കാര്യങ്ങളിൽ ആവശ്യമായ നടപടി ഉടൻ സ്വീകരിക്കണമെന്ന്  പുതുച്ചേരി സംസ്ഥാന മുസ്ലിം ലീഗ് ഓർഗനൈസിംഗ് സെക്രട്ടറി ജിഗ്നി മുഹമ്മദലി സാഹിബിൻ്റെ നേതൃത്വത്തിൽ പുതുച്ചേരി മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് നിവേദനo വഴി ആവശ്യപ്പെട്ടു


നിവേദക സംഘത്തിൽ മുസ്ലിം ലീഗ് മാഹി ജില്ലാ സെക്രട്ടറി ഇസ്മായിൽ ചങ്ങരോത്ത്, അൽതാഫ് പാറാൽ, സെയ്യിദ് അലി, റഫീക്ക് എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post