മാഹിയുടെ ആരോഗ്യ-കൃഷിവകുപ്പിൻറെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ പുതുച്ചേരിയിൽ നിന്നും വകുപ്പ് സെക്രട്ടറി എം.രാജു ഐ.എ.എസ്. മയ്യഴിയിലെത്തി.
മാഹി ഗവ:ജനറൽ ആശുപത്രിയിൽ നിർമ്മിക്കുന്ന ട്രോമാകെയർ കെട്ടിടം, പുതുതായി നിർമ്മാണം നടത്താൻ പോകുന്ന പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ, രാജീവ് ഗാന്ധി ആയ്യൂർവേദ മെഡിക്കൽ കോളേജ്, കൃഷിവകുപ്പ് പള്ളൂർ കെട്ടിടം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി . മാഹി എം.എൽ.എ.രമേഷ് പറമ്പത്ത്, റീജണൽ അഡ്മിനിസ്ട്രേറ്റർ എം.മോഹൻകുമാർ എന്നിവരും സെക്രട്ടറിയോടൊപ്പം മുഴുവൻ കേന്ദ്രങ്ങളിലും സന്ദർശനം നടത്തി. നേരത്തെ മാഹി അഡ്മിനിസ്ട്രേറ്റരുടെ ചേമ്പറിൽ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനായി nടത്തിയ ചർച്ചയിൽ മാഹി എം.എൽ എ രമേഷ് പറമ്പത്ത്, റീജണൽ അഡ്മിനിസ്ട്രേറ്റർ എം.മോഹൻ കുമാർ, മാഹി ആശുപത്രി സ്പ്യൂട്ടി സയറക്ടർ ഇൻചാർജ്‌ജ് ഡോ.സൈബുന്നീസ ബീഗം, പള്ളൂർ ആശുപത്രി മേധാവി ഡോ.സി.എച്ച്.രാജീവൻ, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഫ്ലോസി മാന്വൽ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ കണ്ണൻ, അസിസ്റ്റൻ്റ് എൻജീനീയർ രാമദാസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ എം.എൻ.പ്രദീപൻ, പി.പി.രാജേഷ്, വിജിൻ തുടങ്ങിയവർ പങ്കെടുത്തു.
മാഹിക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങളും ആശുപത്രിയിലെ ഒഴിവുള്ള തസ്തികകളിൽ നിയമനങ്ങൾ നടത്താനുള്ള നടപടികൾ കൈക്കൊള്ളുമെന്നും സെക്രട്ടറി പറഞ്ഞു.

Post a Comment