o റോഡ് പൊട്ടിപൊളിഞ്ഞു ഗതാഗതം ദുസ്സഹമായി
Latest News


 

റോഡ് പൊട്ടിപൊളിഞ്ഞു ഗതാഗതം ദുസ്സഹമായി

 

'റോഡ് പൊട്ടിപൊളിഞ്ഞു  ഗതാഗതം  ദുസ്സഹമായി



തലശ്ശേരി: പള്ളിത്താഴെ വെൽകെയർ ഹോസ്പിറ്റലിന് (പഴയ കെ പാറാൽ ഹോസ്പിറ്റൽ) മുൻ വശമുള്ള റോഡ് പൊട്ടിപൊളിഞ്ഞു  ഗതാഗതം മാത്രമല്ല കാൽനട യാത്ര പോലും ദുസ്സഹമായിരിക്കുകയാണ്.  വെൽകെയർ ഹോസ്പിറ്റൽ, പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കുള്ള ഹോപ്പ്, ക്രൈസ്റ്റ് കോളേജ്, വർക്ക് ഷോപ്പുകൾ, ട്യൂഷൻ സെന്റർ, ഗ്രോസറികൾ, ടീഷോപ് തുടങ്ങിയ സ്ഥാപനങ്ങളിൽ വരുന്നവരും,  വിദ്യാർത്ഥികളും, റോഡിന്  ഇരു വശവും ഇടവഴികളിലുമുള്ള നിരവധി വീട്ടുകാരും  ആശ്രയിക്കുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ പരിതാപകരമാണ്.


കനത്ത മഴയിൽ തോടായി മാറുന്ന കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ ദുരവസ്ഥക്ക് അടിയന്തര പ്രാധാന്യത്തോടെ അധികാരികൾ പരിഹാരം കാണണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ സ്വതര ശ്രദ്ധ പതിഞ്ഞ് റോഡ് ഗതാഗത യോഗ്യമാക്കാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Post a Comment

Previous Post Next Post