കനത്ത മഴ: വീട്ടു മതിൽ തകർന്നുവീണു വഴി തടസ്സപ്പെട്ടു
ന്യൂമാഹി: കനത്ത മഴയിൽ വീട്ടുമതിൽ തകർന്നു വീണു വഴി തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പള്ളിക്കുന്നിൽ പള്ളിക്കുന്ന് റോഡിൽ ദേരാ പാലസ് വീട്ടിലെ അടുക്കള ഭാഗത്തെ മതിലാണ് തകർന്നത്. വഴിയിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. 15 മീറ്ററോളമുള്ള മതിലിൻ്റെ പകുതിയിലേറെ ഇടിഞ്ഞു വീണിട്ടുണ്ട്. ബാക്കി ഭാഗം ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലാണ്. മൂന്ന് വീടുകളിലേക്കുള്ള വഴിയിലാണ് മതിൽ വീണത്. ഇതോടെ വഴി തടസ്സപ്പെട്ടു.

Post a Comment