o അഴിയൂർ സെക്ഷനിൽ ഫീഡർ സ്ഥാപിക്കണം
Latest News


 

അഴിയൂർ സെക്ഷനിൽ ഫീഡർ സ്ഥാപിക്കണം

 അഴിയൂർ സെക്ഷനിൽ ഫീഡർ സ്ഥാപിക്കണം




അഴിയൂർ: : കെ  എസ്  ഇ  ബി  അഴിയൂർ സെക്ഷനിൽ സ്വന്തം ഫീഡർ സ്ഥാപിക്കാൻ സത്വര നടപടിയെടുക്കണമെന്ന് ജനകീയമുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു, വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ ഫീഡർ ആവശ്യമാണ്. ഇതിന്റെ അഭാവംമൂലം മണിക്കൂറുകളോളം വൈദ്യുതി മുടക്കം പതിവ് സംഭവമാണ്. അശാസ്ത്രീയമായ ദേശീയപാത നിർമ്മാണത്തിനെതിരെ 30ന് വടകര പുതിയ ബസ്  സ്റ്റാൻഡി നടക്കുന്ന ജനകീയ പ്രതിഷേധം വിജയിപ്പിക്കാനും തീരുമാനിച്ചു.ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ടി.സി. രാമചന്ദ്രൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, വി .കെ. അനിൽ കുമാർ, പി.വി.മനോജ്, എം ഇസ്മയിൽ, കെ.പി.രവീന്ദ്രൻ, സി.നിജിൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post