o അഴിയൂരില്‍ 50വീടുകള്‍ വെളളക്കെട്ട് ഭീക്ഷണി പനാടേമ്മല്‍ സ്കൂളില്‍ ക്യാമ്പ് തുടങ്ങി
Latest News


 

അഴിയൂരില്‍ 50വീടുകള്‍ വെളളക്കെട്ട് ഭീക്ഷണി പനാടേമ്മല്‍ സ്കൂളില്‍ ക്യാമ്പ് തുടങ്ങി

 അഴിയൂരില്‍ 50വീടുകള്‍ വെളളക്കെട്ട് ഭീക്ഷണി 
പനാടേമ്മല്‍ സ്കൂളില്‍ ക്യാമ്പ് തുടങ്ങി



അഴിയൂര്‍: മാഹി പുഴയിലെ വെളളം തീരങ്ങളിലേക്ക് കയറിതുടങ്ങി . കുറിച്ചിക്കര മാടംവെച്ച കുനി , കോറോത്ത് റോഡ് തുരുത്തിപ്പുറം , കക്കടവ് , ചാരംകൈയ്യില്‍  പ്രദേശങ്ങളില്‍ പുഴകയറുന്ന ഭീക്ഷണിയിലാണ് . ബലരാമന്‍ മാണിക്കം വീട് , ബാലകൃഷ്ണന്‍ പുതുവയല്‍ , പവിത്രന്‍ കോവുമ്മല്‍ എന്നിവരുടെ കുടുംബങ്ങളെയാണ് ക്യാമ്പുകളിലേക്ക് മാററിയത് .50 വീടുകള്‍ വെളളക്കെട്ട് ഭീക്ഷണി നേരിടുകയാണ് . മിക്കവരും ബന്ധുവീടുകളിലേക്ക് മാററി . കക്കടവ് , മുക്കാളി ,തട്ടോളിക്കര , മയ്യഴിപുഴയുടെ തീരങ്ങള്‍ എന്നിവിടങ്ങളില്‍ വെളളക്കെട്ടാണ് . വെളളം കയറിയപ്രദേശങ്ങള്‍  പഞ്ചായത്ത് പ്രസിഡന്‍റ് , വില്ലേജ് അധികൃതര്‍ , വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍സന്ദര്‍ശിച്ച്  വേണ്ട നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post