*ചെകുത്താൻ്റെ കവലയായി [ Devil Junction] ഈസ്റ്റ് പള്ളൂർ ബൈപ്പാസ് സിഗ്നൽ ജംഗ്ഷൻ*
*വീണ്ടും അപകടങ്ങൾ*
*ഓട്ടോ ഡ്രൈവർ മരണപ്പെട്ടു*
*മറ്റൊരു അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്*
മാഹി ബൈപ്പാസ് ഈസ്റ്റ് പള്ളൂർ സിഗ്നലിൽ വീണ്ടും അപകട മരണത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
നാല് മണിക്കൂറിന് ശേഷം വീണ്ടും നടന്ന അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്
ഇതോടെ അപകടങ്ങൾ വർദ്ധിക്കുന്നതിൽ ജനങ്ങൾ ആശങ്കയിലായി
നിരന്തരം അപകടം നടക്കുന്ന ഈ ജംഗ്ഷന് ഡെവിൾ ജംഗ്ഷൻ [ ചെകുത്താൻ കവല ] എന്നാണ് നാട്ടുകാരിപ്പോൾ വിശേഷിപ്പിക്കുന്നത്
നെഞ്ചിടിപ്പോടെയാണ് പലരും സിഗ്നൽ ജംഗ്ഷൻ എന്ന കടമ്പ താണ്ടുന്നത്
സിഗ്നലിലെ പരിചയക്കുറവാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണം
സിഗ്നലിലെ അപാകതയും ചൂണ്ടിക്കാണിക്കുന്നുണ്ട്
സ്ക്കൂൾ തുറന്നാൽ അപകടങ്ങൾ വർദ്ധിക്കുമെന്ന ആശങ്കയുമുണ്ട്
സ്ക്കൂൾ വാഹനങ്ങളെ സിഗ്നൽ ജംഗ്ഷനിൽ പ്രവേശിപ്പിക്കരുതെന്ന അഭിപ്രായവുമുയരുന്നുണ്ട്
ചെറുതും വലുതുമായ 72 ഓളം അപകടങ്ങൾ ഇവിടെ നടന്നു
ഇന്ന് രാവിലെ 6.30 നാണ് ആദ്യ അപകടം നടന്നത് -കണ്ണുർ ഭാഗത്ത് നിന്ന് വടകരയിലേക്ക് ബൈപ്പാസ് പാതയിലൂടെ പോകുകയായിരുന്ന കാറും, ഈസ്റ്റ് പള്ളൂർ ഭാഗത്ത് നിന്ന് ബൈപ്പാസ് റോഡിലേക്ക് കയറി വരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഓട്ടോ ഡ്രൈവർ തമിഴ് നാട് തൂത്തുക്കുടി സ്വദേശി മുത്തു (67) വാണ് മരിച്ചത്. പള്ളൂരിൽ നിന്ന് മാഹി റെയിൽവെ സ്റ്റേഷനിലേക്ക് ഓട്ടം പോയി തിരിച്ചു വരികയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവറെ ആദ്യം ചൊക്ലി മെഡിക്കൽ സെൻ്ററിൽ പ്രഥമ ചികിത്സ നൽകി പിന്നീട് തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു - ആശുപത്രിയിൽ എത്തിയ ഉടൻ മരണപ്പെട്ടു.
പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് മുത്തു - 40 വർഷത്തോളമായി മുത്തു ജന്മനാട് വിട്ട് പള്ളൂർ ഇരട്ടപ്പിലാക്കൂൽ ഭാഗത്താണ് താമസം . ആദ്യം പള്ളൂർ സ്വദേശിനിയായ സാവിത്രി എന്ന വരെ കല്യാണം കഴിച്ചു. ഇതിൽ രണ്ട് മക്കളുണ്ട്. സഭിലാഷ് (33), സലിന (38) എന്നിവരാണ് മക്കൾ. സഭിലാഷ് തിരുവനന്തപുരത്ത് ബേക്കറി നടത്തി വരികയാണ്. സെലിന കുടുംബവുമായി ബെംഗളുരുവിലാണ് - സാവിത്രി മരണപ്പെട്ടപ്പോൾ മാടപ്പീടികയിലെ പുഷ്പ എന്ന സ്ത്രീയെ കല്ലാണം കഴിച്ച് ജീവിതം നയിക്കുകയായിരുന്നു.
ഇരിട്ടിയിൽ നിന്നും വടകര യിലേക്ക് പോകുകയായിരുന്ന KL 58 Q 9000 റജിപ്പ്ട്രേഷൻ നമ്പർ ഫോർച്യൂണർ കാറുമായാണ് KL 58 W 5392 നമ്പർ ഓട്ടോ കൂട്ടിയിടിച്ചത്.കാർ ഡ്രൈവർ ഇരിട്ടി സ്വദേശി സിബി ജോസഫ് (57) നെ പള്ളൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളുർ എസ്.ഐ.രാധാകൃഷ്ണൻ ,ഗ്രെയിഡ് എസ്.ഐ. രാജേഷ് കുമാർ എന്നിവർ അപകട സ്ഥലത്തെത്തി. മുത്തുവിൻ്റെ മൃതദേഹം തലശ്ശേരി ഗവ.ജനറൽ ആസ്പത്രി മോർച്ചറിയിലുണ്ടായിരുന്ന മൃതദേഹം മാഹി ഗവ.ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവരുടെ മക്കൾ ഞായറാഴ്ച്ച എത്തിയ ശേഷം ഞായറാഴ്ച്ചയാണ് സംസ്ക്കാരം
ഒരാഴ്‌ച്ചയ്ക്കിടെ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ നടന്ന രണ്ടാമത്തെ അപകട മരണമാണിത്. സിഗ്നൽ ലഭിക്കുവാൻ കാത്തിരുന്ന മരം കയറ്റിയ ലോറിയുടെ പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച് ആലുവ സ്വദേശിയണ് കഴിഞ്ഞയാഴ്ച്ച മരിച്ചത്
രണ്ടാമത്തെ അപകടം രാവിലെ 10 .40 നാണ് നടന്നത്
കോഴിക്കോട് ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുന്ന KA 19 ME 3240 റജിസ്ട്രേഷൻ നമ്പർ കാറും പള്ളൂരിൽ നിന്ന് മാഹിയിലേക്ക് പോവുന്ന KL- 11 AY 5774 ഇരുചക്ര വാഹനവുമാണ് അപകടത്തിൽപ്പെട്ടത്
അപകടത്തിൽ കടവത്തൂര് സ്വദേശി അഴകത്ത് ഹൗസിൽ എ സി മുഹമ്മദ് [ 59] , മകൾ റിസ്വാന ജിഹാൻ [22] എന്നിവരെ ഗുരുതര പരിക്കുകളോടെ കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവേശിപ്പിച്ചു



Post a Comment