o വിജയോത്സവം സംഘടിപ്പിച്ചു.
Latest News


 

വിജയോത്സവം സംഘടിപ്പിച്ചു.

 *വിജയോത്സവം സംഘടിപ്പിച്ചു.*



മാഹി: പള്ളൂർ വി.എൻ. പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കണ്ടറി,

എസ്.എസ്.എൽ.സി, പരീക്ഷകളിൽ നൂറു ശതമാനം വിജയത്തിൽ പങ്കാളികളായ  വിദ്യാർഥികളെയും ഉന്നത വിജയം നേടിയ വിദ്യാർഥി പ്രതിഭകളെയും അനുമോദിക്കാൻ അധ്യാപക രക്ഷകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു.


അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ നടന്ന അനുമോദനയോഗം റിട്ടയേർഡ് ഹെഡ്മാസ്റ്ററും പ്രചോദകനുമായ  എം. മുസ്തഫ മാസ്റ്റർ മുഖ്യഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡണ്ട് വി.പി. മുനവർ അധ്യക്ഷനായി.


മാതൃസമിതി അധ്യക്ഷ ശ്രീജ ശ്രീനിവാസൻ, സീനിയർ ലക്ച്ചറർ എം.കെ. ബീന എന്നിവർ ആശംസകൾ നേർന്നു.


ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് മുഴുവൻ വിഷയങ്ങൾക്കും ഏ പ്ലസ് ഗ്രെയിഡു നേടി ഉന്നത വിജയം നേടിയ കെ.കെ.ഫാത്തിമ ഷിദ, കെ. മറിയം റീം, ആഷിക് കെ കൃഷ്ണ എന്നി വി്ദ്യാർഥി പ്രതിഭകളേയും എസ്.എസ് എൽ .സി .പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും ഏ പ്ലസ് ഗ്രേഡ് നേടിയ നിഹ്ന സജീവ്, സങ്കീർത്തന സേതു, അനാമിക സുരേഷ് കുമാർ, ടി. അനാമിക എന്നിവരെയും  മികച്ച വിജയം കാഴ്ചവെച്ച കെ. ടി. കെ.ശ്രീമയി , ഹയ മറിയം, അനുജിത്ത് എന്നീ കുട്ടികളെയും ഉപഹാരവും ക്യാഷ് അവാർഡും നല്കി അനുമോദിച്ചു. 


നൂറുശതമാനം വിജയത്തിൽ പങ്കാളികളായ ഹയർ സെക്കണ്ടറി സയൻസ് വിഭാഗത്തിലെയും എസ്.എസ്.എൽ.സി. ബാച്ചിലെയും മുഴുവൻ വിദ്യാർഥികളെയും പ്രത്യേക സ്നേഹ സമ്മാനം നല്കി അഭിനന്ദിച്ചു.


അനുമോദന ചടങ്ങിനു വൈസ് പ്രിൻസിപ്പൽ എം. തനൂജ സ്വാഗതവും പ്രധാനാധ്യാപിക സി. ലളിത നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post