കൊളച്ചില്‍തോണിക്കാരെ ചോമ്പാലില്‍ മീന്‍ പിടിക്കാന്‍ അനുവദിച്ചില്ല ,സംഘര്‍ഷാവസ്ഥ'
ചോമ്പാല : നിലവില്‍ ട്രോളിങ്ങ് നിരോധനം നിലനില്‍ക്കെ ഇതര സംസ്ഥാന തൊഴിലാളികളായ കുളച്ചില്‍കാരുടെ മത്സ്യം വില്‍ക്കുന്നത് സംമ്പന്ധിച്ച് ചോമ്പാല ഹാര്‍ബറില്‍ സംഘര്‍ഷാവസ്ഥ . ഇവരുമായി ചോമ്പാലിലെ തൊഴിലാളികള്‍ വാക്കേറ്റവും കൈയ്യേറ്റവും നടന്നു
.12 നോട്ടിക്കല്‍മൈലിന് അപ്പുറം മത്സ്യബന്ധനം നടത്തുന്ന ഇവര്‍ക്ക് മതിയായ രേഖകളോ ,ലൈസന്‍സോ ഇല്ലന്നും അശാസ്ത്രീയമായരീതിയിലാണ് ഇവര്‍ മത്സ്യം പിടിക്കുന്നത് എന്നാണ് ചോമ്പാലിലെ തൊഴിലാളികളുടെ വാദം. ഓരോ ഹാര്‍ബറിലും മത്സ്യം പിടിക്കുന്നതിന് പ്രദേശികമായ പരിധി നിശ്ചയിച്ചിട്ടുണ്ട് . കൊയിലാണ്ടിയിലെ തോണിക്കാര്‍ ചോമ്പാലില്‍ മത്സ്യം പിടിക്കുന്ന വിഷയം നിലവില്‍ തര്‍ക്കത്തിലാണ് . അഞ്ച് തോണികളിലായി മത്സ്യവുമായി എത്തിയ കുളച്ചില്‍ തോണിക്കാരോട് തല്കാലം തിരിച്ചു പോകാന്‍ കോസ്റ്റല്‍ എസ്.എച്ച്.ഒ. ദീപു അടങ്ങുന്ന സേന ആവശ്യപ്പെട്ടു.
ചോമ്പാല സി ഐ അജിത് കുമാറിൻ്റെ നേതൃത്വത്തിൽ ചോമ്പാല പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്
അടുത്ത ദിവസം തന്നെ പ്രശ്നം പരിഹരിക്കാന്‍ ഡി.ഡി .യോഗം വിളിച്ചു ചേര്‍ക്കും .




Post a Comment