*കിച്ചൺ കം സ്റ്റോർ ഉൽഘാടനം ചെയ്തു*
അഴിയൂർ :14ആം വാർഡിൽ ചോമ്പാൽ നോർത്ത് എൽ.പി സ്കൂളിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിച്ചൺ കം സ്റ്റോർ ഉൽഘാടനം വടകര എം.എൽ.എ കെ.കെ രമ നിർവഹിച്ചു . മുൻ എച്ച് എം ആയിരുന്ന സീത ടീച്ചറുടെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ കുടുംബം നൽകിയ മൈക്ക് എം എൽ.എ ഏറ്റു വാങ്ങി എൽ.സ്.എസ് വിജയികളെ എ.ഇ.ഒ സെപ്ന ജൂലിയറ്റ് അനുമോദിച്ചു അംഗൻവാടി കുട്ടികൾക്ക് വർണ്ണ കുടകൾ വിതരണം ചെയ്തു ചടങ്ങിൽ വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി അദ്ധ്യക്ഷത വഹിച്ചു എച്ച് എം സരളടീച്ചർ , വാർഡ് മെമ്പർ കവിത അനിൽകുമാർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഒ.ബാലൻ, കെ.പി ഗോവിന്ദൻ, പി.ബാബുരാജ്, യു.എ.റഹീം, കെ.പിരാഘവൻ, പ്രകാശൻ, പ്രദീപ് ചോമ്പാല,മേനേജർ റീന, സെക്കീനടീച്ചർ എന്നിവർസംസാരിച്ചു

Post a Comment