o വിദ്യാർത്ഥികൾക്ക് അനുമോദനവും ഐ എ എം ഇ ജില്ലാ സെനറ്റും സംഘടിപ്പിച്ചു
Latest News


 

വിദ്യാർത്ഥികൾക്ക് അനുമോദനവും ഐ എ എം ഇ ജില്ലാ സെനറ്റും സംഘടിപ്പിച്ചു

 വിദ്യാർത്ഥികൾക്ക് അനുമോദനവും ഐ എ എം ഇ ജില്ലാ സെനറ്റും സംഘടിപ്പിച്ചു.



ചൊക്ലി ഈസ്റ്റ് പള്ളൂർ മർക്കസ് ഒ.ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ വച്ച് കണ്ണൂർ ജില്ലയിലെ  എസ്എസ്എൽസി സിബിഎസ്ഇ പത്താം ക്ലാസിൽ ഉന്നതമായ വിജയം നേടിയ വിദ്യാർത്ഥികളെ ഐ.എ. എം. ഇ ആദരിച്ചു.


കണ്ണൂർ ജില്ലയിൽ മാഹിയിൽ ഉൾപ്പെടെ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എഡുകേഷൻ   സ്കൂൾ  സഹോദയിലേക്ക് രജിസ്റ്റർ ചെയ്ത സ്കൂളുകളിൽ നിന്നും പത്താം ക്ലാസിൽ നിന്ന് ഉന്നതമായ വിജയങ്ങൾ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.


ഐ എ എം ഇ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫസർ യു.സി.അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ അഫ്സൽ കോളാരി അനുമോദന പ്രഭാഷണം നടത്തുകയും  ജില്ലാ ജനറൽ കൺവീനർ ഷരീഫ് കെ. മുഴിയോട്ട് കീനോട്ട് അഡ്രസ്  നടത്തുകയും ചെയ്തു.


രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമുള്ള  മോട്ടിവേഷൻ ക്ലാസിന്  പിടിഎ പ്രസിഡണ്ട് റഫീഖ് അണിയാരം നേതൃത്വം  നൽകി.


2024 25 അക്കാദമിക വർഷത്തേക്കുള്ള പുതിയ കമ്മിറ്റി രൂപീകരണവും നടന്നു.

മജ്ലിസ് ഇംഗ്ലീഷ് സ്കൂൾ അക്കാഡമിക് കോഡിനേറ്റർ അർഷാദ് പള്ളിപ്പത്ത് ചീഫ് പാട്രൺ ,

ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ അൻവർ സഖാഫി ചെയർമാൻ, മർക്കസ് ഒ. ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂൾ പ്രിൻസിപ്പാൾ ശരീഫ്  കെ മൂഴിയോട്ട് ജനറൽ കൺവീനർ, മജ്ലിസ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ അരുൺകുമാർ  ഫിനാൻസ് കൺവീനർ എന്നിവർ  തെരഞ്ഞെടുക്കപ്പെട്ടു.


ഐ എസ് ടി ജനറൽ സെക്രട്ടറി.കെ. പി അബ്ദുൽ മജീദ് മാസ്റ്റർ പ്രസിഡണ്ട് താജുദ്ദീൻ ഹാജി, ഐ.എ. എം ഇ ജില്ലാ  വൈസ് ചെയർമാൻ അൻവർ സഖാഫി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഹൈദരലി നൂറാനി ,മഖ്ദൂമിയ പ്രിൻസിപ്പൽ ബാബുരാജ് മജ്ലിസ് സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ , ഒ. ഖാലിദ്  സ്കൂൾ ഹെഡ്മിസ്ട്രസ് സംഗീത  എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post