o എ.പി.കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാർഷികം ആചരിക്കും
Latest News


 

എ.പി.കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാർഷികം ആചരിക്കും

 എ.പി.കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാർഷികം ആചരിക്കും



മാഹി: മലയാള കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റിയും, പ്രമുഖ കലാ-സാംസ്കാരിക നായകനുമായിരുന്ന എ.പി.കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാർഷികം വിപുലമായ പരിപാടികളോടെ അനുസ്മരണ ദിനമായി ആചരിക്കും.

ജൂലായ് 9 ന് കാലത്ത് 8 മണിക്ക് ചൊക്ലികാഞ്ഞിരത്തിൻ കീഴിലിലെ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തും.

എ.പി.യുടെ ജീവിതത്തിലെ സംഭവ ബഹുലമായ മുഹൂർത്തങ്ങൾ അനാവരണം ചെയ്യുന്ന ഫോട്ടോ പ്രദർശനം

9.30 ന് മലയാള കലാഗ്രാമത്തിൽ നടക്കും.

തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ തമിഴ് നാട്ടിലേയും, കേരളക്കരയിലേയും പ്രമുഖ കലാ സാഹിത്യ നായകർ പങ്കെടുക്കും.

ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗം കലാഗ്രാമം ഡയറക്ടർ ഡോ.എ.പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സുരേഷ് കുത്തുപറമ്പ്,

കെ.ജയപ്രകാശൻ, വി.കെ.രാഗഷ്, അഡ്വ. എൻ.കെ. സജ്ന സംസാരിച്ചു.

 രജിസ്ട്രാർ ജയരാജൻ സ്വാഗതം പറഞ്ഞു.

അസീസ് മാഹിയെ സംഘാടക സമിതി ചെയർമാനായും, എം. ഹരീന്ദ്രൻ മാസ്റ്റരെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post