മഹിജ തോട്ടത്തിലിന് അഴിയൂരിൽ സ്നേഹാദരവും ഉപഹാരസമർപ്പണവും
മാഹി : അഴിയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് അനുഗ്രഹ കുടുംബശ്രീയൂണിറ്റിന്റെ കൂട്ടായ്‌മയിൽ സാഹിത്യ പുരസ്കാര ജേതാവും പ്രദേശത്തെ സാമൂഹ്യപ്രവർത്തകയുമായ മഹിജ തോട്ടത്തിലിന് സ്നേഹാദരവും ഉപഹാരസമർപ്പണവും നടത്തി .
ചടങ്ങിൽ രേഷ്‌മ നിയ നിവാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ മുതിർന്ന അംഗം ഗൌരി ഷാരംഗ് മഹിജയെ ഷാൺ അണിയിച്ചു.
ഈന്ദിര ചൈത്രം ഉപഹാരം നൽകി. നിഷാന മിന്നാരം, ബിന്ദു പാക്കത്ത് വയൽ,പ്രീയ പുളിയേരിക്കണ്ടി, സിന്ധൂ ,ശ്രീജ പുളിയേരിക്കണ്ടി, ജീജ നെല്ലൂർ വയൽ തുടങ്ങിയവർ ആശംസകളർപ്പിച്ചും മധുരം വിളമ്പിയും . സ്നേഹാദരം പരിപാടി അവിസ്മരണീയമാക്കി . മഹിജാ തോട്ടത്തിൽ കൃതജ്ഞതയർപ്പിച്ചു .

Post a Comment