o വായനാവാരം ഉദ്ഘാടനം ചെയ്തു
Latest News


 

വായനാവാരം ഉദ്ഘാടനം ചെയ്തു

 വായനാവാരം ഉദ്ഘാടനം ചെയ്തു



മാഹി:ജൂൺ 19  കേരളത്തിലെ ഗ്രാമങ്ങൾ മുഴുവൻ സഞ്ചരിച്ച് ഗ്രന്ഥശാലകൾ പണിത്,

മലയാളികളെ വായനയിലേക്ക് നയിച്ച പി. എൻ. പണിക്കരുടെ ദീപ്തസ്മരണ തുളുമ്പുന്ന ദിനമായ വായനദിനത്തോടനുബന്ധിച്ച് മാഹി പാറക്കൽ ഗവ. എൽ.പി. സ്കൂളിൽ വായന വാരം ആരംഭിച്ചു

ജൂൺ 19 കാലത്ത് 11 മണിക്ക് സ്കൂളിൽ വെച്ച് സ്ക്കൂൾ പ്രധാന അദ്ധ്യാപകൻ ബി ബാലപ്രദീപിൻ്റെ അധ്യക്ഷതയിൽ  നാടകകൃത്തും പ്രഭാഷകനും അധ്യാപക അവാർഡ് ജേതാവുമായ

എ. സി.എച്ച്. അഷ്റഫ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.



 തുടർദിനങ്ങളിൽ

വിദ്യാർത്ഥികൾക്കും,അധ്യാപകർക്കും ,രക്ഷാകർത്താക്കൾക്കുമായി പുതുമയാർന്ന വായനാസംബന്ധിയായ മത്സരങ്ങളും സംഘടിപ്പിക്കും.


അമൃത പുരുഷോത്തമൻ ആദരസമർപ്പണം നടത്തി








സ്കൂൾ പി ടി എ  പ്രസിഡണ്ട് ബൈജു പൂഴിയിൽ  ആശംസാഭാഷണം നടത്തി

തുടർന്ന് വിദ്യാർത്ഥികൾ വായനാവതരണം നടത്തി

അദ്ധ്യാപിക പി മേഘ്ന സ്വാഗതവും, അദ്ധ്യാപിക അണിമ പവിത്രൻ നന്ദിയും പറഞ്ഞു

ജൂൺ 25 ന് വായനാവാര സമാപനം

കവിയും അധ്യാപകനുമായ  രാജേഷ് പനങ്ങാട്ടിൽ ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post