എംഡിഎംഎയുമായി ഒഞ്ചിയം സ്വദേശിനിയടക്കം മൂന്ന് പേരെ പിടികൂടി
പാലക്കാട് നഗരത്തിലെ ലോഡ്‌ജിൽ മുറി വാടകയ്ക്ക് എടുത്ത് യുവാക്കൾക്കിടയിൽ ലഹരി മരുന്നു വിൽപന നടത്തിയ സംഘത്തിലെ ഒരു സ്ത്രീ ഉൾപ്പെടെ 2 പേരെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ടൗൺ സൗത്ത് പൊലീസും ചേർന്ന് അറസ്‌റ്റ് ചെയ്തു. ഇവരിൽ നിന്ന് 7 ഗ്രാം എംഡിഎംഎ പിടികൂടി. മണ്ണാർക്കാട് കേളംതൊടി സ്വദേഷി കെ.അൻഷാബ് (37), സുഹൃത്ത് കോഴിക്കോട് വടകര ഒഞ്ചിയം സ്വദേശിനി ആൻസി (29) മംഗലംഡാം സ്വദേശി പട്ടാളം അജി (22)എന്നിവരെയാണു മുനിസിപ്പൽ സ്‌റ്റാൻഡ് പരിസരത്തെ ലോഡ്‌ജ് മുറിയിൽ നിന്നു പിടികൂടിയത്.
ബെംഗളൂരുവിൽ നിന്നെത്തിക്കുന്ന ലഹരിവസ്‌തുക്കൾ നഗര ത്തിലെ ലോഡ്‌ജ് മുറികൾ കേന്ദ്രീകരിച്ചാണു വിൽപന നട ത്തിയിരുന്നതെന്നും ഏജൻറുമാർ മുഖേനയാണ് ആവശ്യക്കാർക്ക് ലഹരിവസ്‌തുക്കൾ കൈമാറുന്ന തെന്നും പൊലീസ് കണ്ടെത്തിയി ട്ടുണ്ട്.

Post a Comment