*മാഹി വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക .മുസ്ലിംലീഗ്*
മാഹി മേഖലയിലെ വിദ്യാലയങ്ങളിൽ യാതൊരു മുന്നൊരുക്കവു മില്ലാതെയാണ്
സി.ബി.എസ്.സി. പാഠ്യപദ്ധതി സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്
ഇതു കാരണം വിദ്യാഭ്യാസ മേഖല വളരെയധികം
പ്രയാസത്തിലും പ്രതിസന്ധിയിലുമാണ് നീങ്ങികൊണ്ടിരിക്കുന്നത്.
സ്കൂൾ തുറന്നിട്ട് രണ്ട് മാസത്തോളമായി അറബിക്,ഹിന്ദി,
പാഠപുസ്തകങ്ങൾ ഇതുവരെയും എത്തിയിട്ടില്ല.
പല തസ്തികകളിലും അധ്യാപകരില്ലാതെ വിദ്യാർത്ഥികൾക്ക് പഠനം തന്നെ മുടങ്ങി കിടക്കുന്ന സാഹചര്യമാണ് ഉള്ളത്.
പ്രധാന അധ്യാപക തസ്തികകൾ ഉൾപ്പെടെ നിരവധി അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
അറബിക്ക് ,ഹിന്ദി, ഭാഷ അദ്ധ്യാപകരായി വളരെ
ചുരുക്കം ചില അദ്ധ്യാപകർ മാത്രമേ ഉള്ളൂ.
മാഹീ മേഖലയിലെ
മുഴുവൻ സ്കൂളുകളിലും
ക്ലാസ് എടുക്കാൻ ഇവർ
പ്രയാസ്സപെടുകയാണ്.
മാത്രമല്ല കുട്ടികളുടെ പഠനം അപകടത്തിലാവുകയാണ്
അവശ്യമായ അധ്യാപകരെ ഉടൻ
നിയമനം നടത്തുക
ഈ കാര്യത്തിൽ ആവശ്യമായ നടപടി
ഉടൻ സ്വീകരിക്കണമെന്ന്
മുസ്ലിം ലീഗ് മാഹി ജില്ലാ
കമ്മിറ്റി മാഹീ റിജിനൽ
അഡ്മിനിസ്റ്റേറ്റർ,
മാഹീ സി. ഇ. ഒ. എന്നിവരോട് നിവേദനം വഴി അവശ്യ പ്പെട്ടു.
നിവേദക സംഘത്തിൽ
പി.യൂസുഫ്,പി. ടി. കെ റഷീദ്,
എ.വി.ഇസ്മായിൽ,
ഇസ്മായിൽ ചങ്ങരോത്ത്
അൻസിർ പള്ളിയത്ത്,
കെ.ഷംസു, എന്നിവർ പങ്കെടുത്തു.

Post a Comment