o വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു
Latest News


 

വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു

 വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു 



 

പെരിങ്ങാടി : ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് അൽ ഫലാഹ് സ്‌കൂളിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞാ അസംബ്ലി  ന്യൂ മാഹി ഗ്രാമ പഞ്ചയാത്ത് വാർഡ് മെമ്പർ അസ്‌ലം പെരിങ്ങാടി നിർവ്വഹിച്ചു. സ്‌കൂൾ ചെസ്സ് ചാമ്പ്യൻ മെഹ്‌റീൻ തൻവീർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ലഹരി വിരുദ്ധ മുദ്രാവാക്യ നിർമ്മാണം , പോസ്റ്റർ നിർമ്മാണം , കൊളാഷ് നിർമ്മാണം, ലഹരി വിരുദ്ധ ബോധവല്കരണ ക്ലാസ് എന്നിവ നടന്നു . പരിപാടിയിൽ സ്‌കൂൾ ലീഡർ ഇൻ ചാർജ് ഫാത്തിമ റഹീസുദ്ധീൻ സ്വാഗതം പറഞ്ഞു . സ്‌കൂൾ ലഹരിവിരുദ്ധ കോർഡിനേറ്റർ ശംസുദ്ധീൻ സാർ അധ്യക്ഷത വഹിച്ചു. സൂര്യ ടീച്ചർ നന്ദിപറഞ്ഞു . ലഹരി വിരുദ്ധ ക്യാമ്പയിൻ പരിപാടികൾക്ക് സോഷ്യൽ സ്റ്റഡീസ് ഡിപ്പാർട്മെന്റ് നേതൃത്വം നൽകി.

Post a Comment

Previous Post Next Post