o മാഹി ആശുപത്രിയിലെ പുതിയ ലിഫ്റ്റിൻ്റെ ഉദ്ഘാടനം നാളെ
Latest News


 

മാഹി ആശുപത്രിയിലെ പുതിയ ലിഫ്റ്റിൻ്റെ ഉദ്ഘാടനം നാളെ

 മാഹി ആശുപത്രിയിലെ പുതിയ ലിഫ്റ്റിൻ്റെ ഉദ്ഘാടനം നാളെ



മാഹി:ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം മാഹി ഗവ: ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച പുതിയ ലിഫ്റ്റിൻറെ ഉത്ഘാടനം നാളെ(22-06-2022) കാലത്ത്  10മണിക്ക് മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ എം.മോഹൻകുമാറിൻറെ അധ്യക്ഷതയിൽ മാഹി എം.എൽ.എ.രമേഷ് പറമ്പത്ത് നിർവ്വഹിക്കും



രോഗികൾ, ഡോക്‌ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവർക്ക് ദുരിതമായി ഏറെക്കാലമായി പ്രവർത്തനരഹിതമായ മാഹി ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് മാറ്റുവാനായി ആരോഗ്യ വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി എൻ രംഗസ്വാമിയോട് രാഷ്ട്രീയ ഭേദമന്യേ വിവിധ സംഘടനകൾ അഭ്യർത്ഥിച്ചിരുന്നു.  ഇതേത്തുടർന്ന് വേണ്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു


 23 ലക്ഷത്തി അയ്യായിരം രൂപയാണ് ലിഫ്റ്റിനായി അനുവദിച്ചത്

Post a Comment

Previous Post Next Post