പെട്രോൾ പമ്പ് ജീവനക്കാരുടെ ശമ്പള വർദ്ധന - ചർച്ച അലസി.
മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാരുടെ ശമ്പള വർദ്ധനവ് സംബന്ധിച്ച് മാഹി ലേബർ ഓഫീസർ കെ. മനോജ് കുമാറിൻ്റെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച്ച നടന്ന ചർച്ച പരാജയപ്പെട്ടു. തൊഴിലാളി സംഘടനകൾ മുന്നോട്ട് വെച്ച വർധനവ് അംഗീകരിക്കുവാൻ പറ്റുകയില്ലെന്ന് പമ്പുടമകൾ നിലപാട് എടുത്തതയോടെയാണ് ചർച്ച അലസിയത്.യോഗത്തിൽ മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.എൻ.ഗണേശൻ, സെക്രട്ടറി കെ.സുജിത്ത്, മജീദ്, മുരളീധരൻ എന്നിവരും തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് എ.പ്രേമരാജൻ, പി.പ്രകാശൻ, ടി.സുരേന്ദ്രൻ (സി ഐ ടി യു ), പി.കൃഷ്ണൻ, ഇ.രാജേഷ്, സത്യൻ കുനിയിൽ (ബിഎംഎസ്) കെ.മോഹനൻ (ഐഎൻടിയുസി) എന്നിവരും ചർച്ചയിൽ പങ്കെടുത്തു.ഇത് സംബന്ധിച്ചുള്ള ചർച്ച ജൂലായ് 5 ന് വെള്ളിയാഴ്ച്ച വീണ്ടും നടക്കുമെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ അറിയിച്ചു

Post a Comment