*ജവഹർ ബാൽ മഞ്ച് മാഹി മേഖലാ കമ്മിറ്റി രൂപീകരിച്ചു.*
മാഹി:ജവഹർ ബാൽ മഞ്ച് മാഹി മേഖലാ കമ്മിറ്റി രൂപീകരിച്ചു.ഇന്നലെ പള്ളൂർ ഇന്ദിരാ ഭവനിൽ നടന്ന പരിപാടി മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉൽഘാടനം ചെയ്തു.കുട്ടികളുടെ ക്ഷേമവും ശാക്തീകരണവുമാണ് ജവഹർ ബാൽ മഞ്ചിൻ്റെ മുഖ്യ ലക്ഷ്യമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ പരിപാടിയിൽ പറഞ്ഞു. മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ മോഹനൻ അധ്യക്ഷത വഹിച്ചു. ജവഹർ ബാൽ മഞ്ച് കേരള കോഡിനേറ്റർ ഷെമീർ മുഖ്യഭാഷണം നടത്തി.
മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി
അജയൻ പൂഴിയിൽ,ജവഹർ ബാൽ മഞ്ച് മാഹി കോഡിനേറ്റർ അഭിന എന്നിവർ സംസാരിച്ചു. ശ്രീജേഷ് എം കെ, കെ പി രജിലേഷ്, അലി അക്ബർ ഹാഷിം, ബാബു എ പി, പി വി പ്രജിത്ത്, വിവേക് ചാലക്കര, സുജിത്ത് കെ, രസ്ന അരുൺ എന്നിവർ നേതൃത്വം നൽകി.

Post a Comment