*പെരുന്നാൾ ഭക്ഷണ വിതരണവും സ്നേഹ സംഗമവും സംഘടിപ്പിച്ചു.*
മാഹി :മാഹി ഗവ.ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒപ്പം തെരുവിന്റെ മക്കൾക്കും പെരുന്നാൾ ഭക്ഷണ വിതരണവും സ്നേഹ സംഗമവും സംഘടിപ്പിച്ചു.
സെന്റർ പ്രസിഡണ്ട് എ.വി. യുസഫിന്റെ അദ്ധ്യക്ഷതയിൽ പൊലീസ് സൂപ്രണ്ട് ജി. ശരവണൻ ഉദ്ഘാടനം ചെയ്തു.
മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു പെരുന്നാൾ സന്ദേശം നൽകി,എ.വി.സിദ്ധീഖ്, പി. താഹ, കെ.നംഷീർ, എ.വി. അൻസാർ, ഷഫീർ , കാളാണ്ടി ഫിറോസ് , സി.കെ.റസ്മൽ , റിസിൻ നാസർ, ഷെക്കീർ ,ഉബൈസ്, റിഷാദ് നേതൃത്വം നൽകി.

Post a Comment