കുമ്മായ മുകുന്ദൻ സ്‌മാരക പ്രതിഭാപുരസ്‌കാര സമർപ്പണവും അനുസ്‌മരണഭാഷണവും
8-ാമത് കുമ്മായ മുകുന്ദൻ സ്‌മാരക പ്രതിഭാപുരസ്‌കാര സമർപ്പണവും അനുസ്‌മരണഭാഷണവും 2024 ജൂൺ 13 വ്യാഴാഴ്‌ച വൈകു. 3 മണി ഇ. വത്സരാജ് സിൽവർ ജൂബിലി ഹാളിൽ വെച്ച്മാഹി മേഖലയിലെ വിദ്യാലയങ്ങളിൽ നിന്ന് SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ 8-ാമത് കുമ്മായ മുകുന്ദൻ സ്‌മാരക പുരസ്‌കാരം നൽകി മാഹി സ്പോർട്സ് ക്ലബ്ബ് ആദരിക്കുന്നു.
മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട പ്രശസ്‌ത എഴുത്തുകാരൻ എം. മുകുന്ദൻ ഉദ്ഘാടനവും അനുസ്‌മരണ ഭാഷണവും നടത്തുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും (കേരളം) മലയാള സർവ്വകലാശാല വൈസ് ചാൻസിലറും വിദ്യാഭ്യാസ സെക്രട്ടറിയുമായിരുന്ന പ്രശസ്‌ത കവിയും ഗാനരചയിതാവും പ്രഭാഷകനുമായ കെ. ജയകുമാർ IAS ചടങ്ങിൽ " വിദ്യാഭ്യാസം 21 -ാം നൂറ്റാണ്ടിൽ" എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും.
മാഹി അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ,* മയ്യഴിയിലെ സാമൂഹ്യ രാഷ്ട്രീയമേഖലയിലെ സജീവ സാന്നിധ്യവും സ്വാതന്ത്ര്യ സമര സേനാനിയു മായിരുന്ന കുമ്മായ മുകുന്ദൻ്റെ മകനും HM ഇൻ്റർ നാഷണൽ ചെയർനുമായ ഹരീഷ് മുകുന്ദൻ മാഹി മേഖല വിദ്യാഭ്യാസ മേലധ്യക്ഷ എം.എം. തനൂജ, മുൻ പ്രാധാനദ്ധ്യാപകൻ സി. എച്ച്. പ്രഭാകരൻ, മുൻ മാഹി സ്പോർട്സ് ക്ലബ്ബ് പ്രസിഡൻ്റായ . കെ. പി. സുനിൽ കുമാർ* എന്നിവരും ചടങ്ങിൽ സംബന്ധിക്കുന്നു.
Post a Comment