o കണ്ണൂക്കര കണ്ണുവയല്‍ പാലം പുതുക്കിപണിയും
Latest News


 

കണ്ണൂക്കര കണ്ണുവയല്‍ പാലം പുതുക്കിപണിയും

 കണ്ണൂക്കര കണ്ണുവയല്‍ പാലം പുതുക്കിപണിയും



ഒഞ്ചിയം : കഴിഞ്ഞ ദിവസം പൊട്ടിതകര്‍ന്ന കണ്ണൂക്കര കണ്ണുവയല്‍ പാലം മഴമാറിയ ശേഷം പണിയുമെന്ന് വാര്‍ഡ് അംഗം റഹീസ നൗഷാദ് അറിയിച്ചു. കാലപഴക്കം ചെന്ന പാലം മാറ്റിപണിയണമെന്ന് സൗഹൃദ റെസിഡന്‍സ് അസോസിയേഷനും മദ്രസാ കമ്മറ്റിയും ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍  12ലക്ഷം രൂപ ഒഞ്ചിയം പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട് . തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുളളതിനാല്‍ ഊരാളുങ്കല്‍ സൊസൈറ്റിയുമായി  എഗ്രിമെന്‍റ് വെക്കല്‍ നീണ്ടുപോയതാണ് . ഇതേവാര്‍ഡിലെ കറുവകണ്ടം പാലത്തിന് പത്ത് ലക്ഷം പാസാക്കിയിട്ടുണ്ട് . കോണ്‍ഗ്രീറ്റ് തൂണ്‍ ഇട്ട് നിലവിലുളളതില്‍ വീതി കൂട്ടിയാണ് പാലം പണിയുന്നത് . കഴിഞ്ഞ ദിവസം വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടാണ് പാലം തകര്‍ന്നത് . പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കാലപഴക്കമുളള വാര്‍ഡാണ് 17ാം  വാര്‍ഡ് .  പാലം എത്രയും വേഗം പണിയണമെന്ന് എസ്.ഡി.പി.ഐ കണ്ണൂക്കര ആവശ്യപ്പെട്ടു .

പടം - കണ്ണൂക്കര കണ്ണുവയല്‍ പാലം തകര്‍ന്ന നിലയില്‍ 

Post a Comment

Previous Post Next Post