പുസ്തകം സമർപ്പിച്ചു
ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമ ലൈബ അബ്ദുൽ ബാസിത്തിന്റെ പുതിയ ഇംഗ്ലീഷ് നോവൽ ഓസ്റ്റിൻ മക്കൗലി പ്രസിദ്ധീകരിച്ച 'അപാർട്ട്, ബട്ട് ടുഗെദർ' എന്ന പുസ്തകം പ്രശസ്ത നോവലിസ്റ്റും മുൻ കേരള സാഹിത്യ അക്കാദമി ചെയർമാനുമായ . എം മുകുന്ദന് പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം മാഹിയിൽ വെച്ച് അദ്ദേഹത്തിന് സമർപ്പിച്ചു.
ഓർഡർ ഓഫ് ദി ഗാലക്സി' എന്ന പേരിൽ മൂന്ന് പുസ്തകങ്ങളുള്ള പരമ്പര പ്രസിദ്ധീകരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഖത്തറിലെ മലയാളി വിദ്യാർത്ഥിനിയായ 13 വയസ്സുള്ള എഴുത്തുകാരിയാണ് ലൈബ എ. ബാസിത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ 'ഒരു പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി (സ്ത്രീ)' ആയി നാമനിർദ്ദേശം ചെയ്യപ്പെടുകയും 2024 ജനുവരി 7 വരെ ആ പദവി വഹിക്കുകയും ചെയ്തു. അവളുടെ രണ്ടാമത്തെ പുസ്തകം 2021 ഓഗസ്റ്റ് 29 ന്, അവൾക്ക് 10 വർഷവും 164 ദിവസവും പ്രായമുള്ളപ്പോൾ ആണ് പ്രസിദ്ധീകരിച്ചത് ഖത്തർ പെട്രോളിയം ഉദ്യോഗസ്തനായ ശ്രീ അബ്ദുൽ ബാസിത് മാഹി ആണ് ലൈബയുടെ പിതാവ്.
ലില്ലി, എമിലി എന്നീ രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള കത്തിടപാടുകളുടെ വ്യത്യസ്തമായ ഒരു നോവലാണിത്.
വളരെ ചെറിയ പ്രായത്തിൽ തന്നെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ ലൈബ ബാസിതിനെ മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരൻ ആയ എം മുകുന്ദൻ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുകയും ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുകയും ചെയ്തു.

Post a Comment