*തലശേരിയിൽ ഓടുന്ന ബസിന്റെ ടയർ ഊരിത്തെറിച്ച് ബസിനകത്തെ യാത്രക്കാരന്റെ ഇരുകാലുകൾക്കും സാരമായി പരിക്കേറ്റു.*
കഴിഞ്ഞദിവസം വൈകീട്ട് സെയ്ദാർ പള്ളിക്കടുത്തു വെച്ച് ഓടുന്ന ബസിന്റെ ടയർ ഊരിത്തെറിച്ച് ബസിനകത്തെ യാത്രക്കാരനായ റ വടകര ഏറമാല ആദിയൂരിലെ കണിയാംകണ്ടിയിൽ എം.എസ്.
അനോഷ്ക് (19)നെ വടകര സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടകര- തലശേരി റൂട്ടിലോടുന്ന കെ.എൽ 58 എസ് 3456 ടൈഗർ കിങ്ങ് ബസിലെ യാത്രക്കാരനാ യിരുന്നു അനോഷ്ക്. വൈകിട്ട് അഞ്ചരയോടെ സെയ്ദാർ പള്ളിക്കടുത്തെത്തിയപ്പോൾ പിറകു ഭാഗത്ത് ഇടതുവശത്തെ ടയർ ഊരി ബസിന്റെ പ്ലാറ്റ്ഫോം തുളച്ച് ടയർ ബസിനകത്തേക്ക് തെറിക്കുകയായിരുന്നു. ടയറിന് തൊട്ടുമുകളിലായുള്ള സീറ്റിലാണ് അനോഷ്ക് ഇരുന്നിരുന്നത്. ഉടൻ
തലശേരി ഗവ. ആശുപ്രതി യിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് വടകര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ടയറിന്റെ കാര്യത്തിൽ അനാസ്ഥ കാണിച്ചുവെന്നതിന് ബസ് ഡ്രൈവർക്കെതിരെ തലശേരി പോലീസ് കേസെടുത്തു.

Post a Comment