*പി.പി.അനിൽ കുമാറിന് സഹപാഠിയുടെ ആദരം!*
മാഹി: പോണ്ടിച്ചേരി പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്റ്ററായി സ്ഥാനക്കയറ്റം ലഭിച്ച ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിലെ പൂർവ്വ വിദ്യാർഥിയും പൂർവ്വ വിദ്യാർഥി സംഘടന സഹപാഠിയുടെ എക്സ്ക്യൂട്ടീവ് അംഗവുമായ പി.പി.അനിൽകുമാറിനെ സഹപാഠി കൂട്ടായ്മ ആദരിച്ചു.
ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയമായ ഉസ്മാൻ മെമ്മോറിയൽ കൺവെൻഷൻ ഹാളിൽ സംഘടിപ്പിച്ച 2024 എസ്.എസ്. എൽ.സി. വിജയികൾക്കുള്ള അനുമോദന പരിപാടിയുടെ ഭാഗമായാണ് പി.പി.അനിൽ കുമാറിനെ ആദരിച്ചത്.
ഔദ്യോഗിക രംഗത്ത് എന്നതുപോലെ ജീവകാരുണ്യ പ്രവർത്തനത്തിലും സന്നദ്ധ സേവന മേഖലയിലും ആത്മാർഥമായ പ്രവർത്തനം കാഴ്ചവെക്കുന്ന പി.പി. അനിൽ കുമാറിനെ
വി്ദ്വാലയത്തിലെ മുൻ പ്രധാനാധ്യാപകനും പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു.
സഹപാഠി ചെയർമാൻ കെ. മോഹനൻ സ്നേഹോപഹാരം കൈമാറി.
ലക്ഷ്യബോധത്തോടെ ആത്മാർഥമായി പരിശ്രമിച്ചാൽ ആർക്കും വിജയം നേടാനാവുമെന്ന് ആദരവേറ്റു വാങ്ങിയ ശേഷം മറുപടി പ്രസംഗത്തിൽ പി.പി.അനിൽകുമാർ കുട്ടികളോടു പറഞ്ഞു.
സഹപാഠി സെക്രട്ടറി കെ. പി. വത്സൻ,
കെ.ചിത്രൻ ,എം.വി.കെ ഷംസുദ്ദീൻ, പ്രധാനാധ്യാപകൻ പി.എം. വിദ്യാസാഗർ,
പി.പി.റിനീഷ്, മാതൃസമിതി അധ്യക്ഷ ബിന്ദു സന്തോഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
തുടർന്നു ചായ സൽക്കാരവുമുണ്ടായി.

Post a Comment