o ലഹരി വിരുദ്ധദിനാചരണ വും റാഗിങ് വിരുദ്ധബോധവത്കരണവും
Latest News


 

ലഹരി വിരുദ്ധദിനാചരണ വും റാഗിങ് വിരുദ്ധബോധവത്കരണവും

 *ലഹരി  വിരുദ്ധദിനാചരണ വും  റാഗിങ് വിരുദ്ധബോധവത്കരണവും*



  മാഹി:   ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി മാഹി വിദ്യാഭ്യാസ വകുപ്പിൻ്റെയും മാഹി പോലിസ് വകുപ്പിൻ്റെയും  സംയുക്താഭിമുഖ്യത്തിൽ  സി.ഇ.ഭരതൻ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ  വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.


 മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖം ഉദ്ഘാടനം ചെയ്തു. 


മാഹി പോലിസ് സ്റ്റേഷൻ എസ് ഐ.  പ്രസാദ്,  രാധാകൃഷ്ണൻ എന്നിവർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശവും റാഗിങ് വിരുദ്ധ ക്ലാസ്സും നൽകി.



 ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പാൾ കെ. ഷീബ  അദ്ധ്യക്ഷത വഹിച്ചു.  ഡോ. കെ. ചന്ദ്രൻ   സ്വാഗതവും നിയാ സുനിൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post