o കെ.പി. പ്രീതകുമാരി ടീച്ചർക്ക് യാത്രയയപ്പു നല്കും
Latest News


 

കെ.പി. പ്രീതകുമാരി ടീച്ചർക്ക് യാത്രയയപ്പു നല്കും

 *കെ.പി. പ്രീതകുമാരി ടീച്ചർക്ക് യാത്രയയപ്പു നല്കും!*



മാഹി: നീണ്ട മുപ്പത്തിയഞ്ചു വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നു വിരമിക്കുന്ന പന്തക്കൽ ഗവൺമെൻ്റ് എൽ.പി.സ്കൂൾ പ്രധാനാധ്യാപിക കെ.പി. പ്രീതകുമാരി ടീച്ചർക്ക് സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ഉചിതമായ യാത്രയയപ്പു നല്കും.


ജൂൺ ഇരുപത്തിയെട്ടിനു വെള്ളിയാഴ്ച  ഉച്ചക്ക് രണ്ടു മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കുന്ന യാത്രയയപ്പു ചടങ്ങ് മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം. തനൂജ ഉദ്ഘാടനം ചെയ്യും.


മാഹി സമഗ്ര ശിക്ഷയുടെ എ.ഡി.പി.സി, പി.ഷിജു ആശംസകൾ നേരും.


യാത്രയയപ്പ് സമ്മളനത്തിൻ്റെ തുടർച്ചയായി.  വിദ്യാർഥികളും രക്ഷിതാക്കളും

അധ്യാപകരും ചേർന്നൊരുക്കുന്ന സംഗീത സായന്തനം സംഗീത പരിപാടിയുമുണ്ടാകും.

Post a Comment

Previous Post Next Post