വൃക്ഷ തൈകൾ വിതരണം ചെയ്തു
മാഹി:പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് മാഹി കൃഷി വകുപ്പിന്റെ സഹകരണത്തോടെ ചാലക്കര റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ഔഷധ സസ്യങ്ങൾ വിതരണം ചെയ്തു.
മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു കർഷക പ്രതിഭ വി.ശ്രീധരൻ മാസ്റ്റർക്ക് ചെടി നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രസിഡണ്ട് രജിനസജീവൻ അദ്ധ്യക്ഷത വഹിച്ചു. ടി.പി.സുധീഷ് . സഹദേവൻ അച്ചമ്പത്ത്, കെ.പി. സജീവൻ,
ശ്യാംസുന്ദർമാസ്റ്റർ,അനുപമ നീലാംബരി സംസാരിച്ചു. സോമൻ ആനന്ദ്, എ.ഗീത, സതി ഭാസ്ക്കരൻ ,കെ.പി. മനോജ്, പി. ശൈലജ നേത്യത്വം നൽകി.

Post a Comment