*അക്ഷരമുറ്റത്തെ തേൻ നുകരാൻ പൂമ്പാറ്റകളായി അവരെത്തി*
*ഉത്സവ പ്രതീതിയിൽ പ്രവേശനോത്സവം*
മാഹി: വേനലവധി കഴിഞ്ഞ് തുറന്ന സ്കൂളുകളിൽ പൂമ്പാറ്റകളെ പോലെ കുരുന്നുകളെത്തി.
നവാഗതരായ പൂത്തുമ്പികളെ വരവേല്ക്കാൻ സ്കൂളുകളിൽ വൻ ഒരുക്കമാണുണ്ടായത്
സ്കൂളുകൾ അലങ്കരിച്ച് മധുരം നല്കി വിദ്യാർത്ഥികളെ വരവേറ്റു
മാഹി പാറക്കൽ ഗവ. എൽ പി സ്ക്കൂളിൽ പ്രവേശനോത്സവം വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ഉദ്ഘാടനം ചെയ്തു
മാഹി ലയൺസ് ക്ളബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷത്തൈകൾ നല്കി
സ്ക്കൂൾ പിടിഎ പ്രസിഡണ്ട് ബൈജു പൂഴിയിലിൻ്റെ അധ്യക്ഷതയിൽ പ്രവേശനോത്സവ പരിപാടിയിൽ ലയൺസ് ക്ളബ് ഭാരവാഹി എ രാജേന്ദ്രൻ, റിട്ട. പ്രധാന അധ്യാപകരായ ബെന്നി റോഡ്രിഗ്രസ്, ആർ ഗോപാലകൃഷ്ണൻ ,സി ശ്യാമള , എസ് എം സി ചെയർമാൻ ബിജോയ് കാരത്തായിൽ , സ്ക്കൂൾ പ്രധാന അധ്യാപകർ ബി ബാലപ്രദീപ് എന്നിവർ സംസാരിച്ചു




Post a Comment