o ബി.ജെ.പി. പ്രവർത്തകൻ്റെ വീടിന് നേർക്ക് ബോംബേറിഞ്ഞു
Latest News


 

ബി.ജെ.പി. പ്രവർത്തകൻ്റെ വീടിന് നേർക്ക് ബോംബേറിഞ്ഞു

 ബി.ജെ.പി. പ്രവർത്തകൻ്റെ വീടിന് നേർക്ക് ബോംബേറിഞ്ഞു



ന്യൂമാഹി: ചെറുകല്ലായിയിൽ പാർട്ടി ഓഫീസിന് നേർക്കുണ്ടായ അക്രമത്തിൻ്റെ തുടർച്ചയായി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. അനുഭാവിയുടെ വീടിന് നേർക്ക് ബോംബെറിഞ്ഞ് അക്രമം. ഞായറാഴ്ച വൈകുന്നേരം 6.45 ഓടെയാണ് സംഭവം. സ്ഫോടനത്തിൻ്റെ വൻ ശബ്ദം പരിസരവാസികളെ ഞെട്ടിച്ചു. സ്റ്റീൽ ബോംബായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ ജനൽ തകർന്നു. ജനലിൻ്റെ ഇരുമ്പ് കമ്പികൾ ചിതറിത്തെറിച്ചു. 



സ്റ്റെയർ കേസിന് (കോവണിക്ക്) മുകളിലെ സീലിങ്ങിൻ്റെ സിമൻ്റ് മൂന്ന് അടി നീളത്തിൽ അടർന്ന് വീണു. വീടിനകത്തുള്ള ലക്ഷക്കണക്കിന് രൂപ വിലവരുന്ന ടി.വിക്ക് കേട് പാടുകൾ സംഭവിച്ച് ഉപയോഗ ശൂന്യമായി. തകർന്ന ജനലിന് സമീപമാണ് ചുമരിൽ ടി.വി വെച്ചിട്ടുള്ളത്. ഈ ജനലിന് സമീപമുള്ള സോഫയിലാണ് സനൂപും രണ്ട് മക്കളും മിക്കപ്പോഴും ഉണ്ടാവുക. പെട്ടെന്നുള്ള ഒരു അത്യാവശ്യത്തിന് സനൂപ് കുടുംബസമേതം തലശ്ശേരിയിൽ പോയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.  ന്യൂമാഹി പോലീസ് എസ്.എച്ച്.ഒ. ജിതേഷിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. സംഭവത്തിന് പിറകിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി. ആരോപിച്ചു.


ഉത്തരമേഖലാ ഡി ഐ ജി തോംസൺ ജോസ്, സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ, തലശ്ശേരി എ.എസ്.പി. ഷഹൻഷ, ന്യൂമാഹി എസ്.എച്ച്.ഒ. ജിതേഷ് എന്നിവരടങ്ങുന്ന സംഘം കുറിച്ചിയിൽ മണിയൂർ വയലിലെ പായറ്റ സനൂപിൻ്റെ  വീട്ടിലെത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post