ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു
മയ്യഴി : ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി മാഹി വിദ്യാഭ്യാസ വകുപ്പിൻ്റെയും മാഹി പോലിസ് വകുപ്പിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാഹി ജവഹർലാൽ നെഹ്റു ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു. മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖം ഉദ്ഘാടനം ചെയ്തു. മാഹി പോലിസ് സ്റ്റേഷൻ എസ് ഐ കെ സി അജയകുമാർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശവും ക്ലാസ്സ് നൽകി. ചടങ്ങിൽ സ്ക്കൂൾ വൈസ് പ്രിൻസിപ്പാൽ ഇൻജാർച്ച് കെ റീന , അദ്ധ്യാപികമാരായ ഗിരിജ പി, സാജിത ഭാസ്ക്കർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment